Latest News
Loading...

ഉഴവൂരിൽ ഓണച്ചന്ത



ഉഴവുർ കൃഷിഭവൻ, ഉഴവുർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തീൽ ഉഴവൂരിൽ ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ  ഹണി എൽസാ നിർവഹിച്ചു.



ആഗസ്റ്റ് 26,27,28 തിയതികളിൽ  ഉഴവുർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ ആണ് ഓണച്ചന്ത പ്രവർത്തിക്കുക. ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ ബിനു ജോസ്, എലിയമ്മ കുരുവിള, 


ശ്രീനി തങ്കപ്പൻ, മേരി സജി, ജസീന്ത പൈലി, കാർഷിക സമിതി അംഗങ്ങൾ ആയ വിനോദ് പുളിക്കനിരപ്പിൽ,രഘു പാറയിൽ, ബൈലോൺ അബ്രഹാം, ബാബു വടക്കേൽ, കൃഷി ഉദ്യോഗസ്ഥരായ ഗീത, അഞ്ചു തുടങ്ങിയവർ സന്നിഹിതരായിരുന്നു.


.

.


   




Post a Comment

0 Comments