Latest News
Loading...

ജി.വി.എച്ച്. എസ്.എസ് തിടനാട് . സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ




 ഇന്ത്യയുടെ  സ്വാതന്ത്ര്യ ദിനം തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വി .എച്ച് എസ്. ഇ. പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി പതാക ഉയർത്തി.  എച്ച്.എം. ഇൻ ചാർജ് ശ്രീമതി ജിൻസി ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഗൈഡ് ക്യാപ്റ്റനും സ്റ്റേററ് ട്രെയിനറുമായ പി.എൻ ഓമനയുടെ നേതൃത്വത്തിൽ പതാക വന്ദനം നടന്നു. 





 പി.റ്റി.എ പ്രസിഡന്റ് സന്തോഷ് പി.ആർ, എം.പി.റ്റി.എ. പ്രസിഡന്റ് ആശാ ഷിൽ ജി എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തൽ ,  സ്വാതന്ത്ര്യ ദിന സന്ദേശം ഉൾക്കൊള്ളുന്ന നൃത്ത ശില്പം തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു.
അനൂപ് പി.ആർ. ,ഡോ. റ്റി.വി. വിശ്വ ലക്ഷ്മി, ഡോ സിന്ധു ,   പി.റ്റി.എ എക്സിക്യൂട്ടിവ് അംഗം ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.



   




Post a Comment

0 Comments