കേരള പ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ച് 'ജനപ്രിയൻ ' എന്ന പേരിൽ നിർമ്മിച്ച ഗാനത്തിൻ്റെ സമർപ്പണം പുതുപ്പള്ളിയിൽ നടന്നു .ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീടായ മണലുംഭാഗത്ത് വീട്ടിൽ നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ ചാണ്ടി ഉമ്മന് നൽകി പ്രകാശനം നിർവ്വഹിച്ചു.
ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ നിർമ്മിച്ച ഗാനത്തിൻ്റെ വരികൾ വിനയകുമാർ മാനസയും, സംഗീതം ളാക്കാട്ടൂർ പൊന്നപ്പനുമാണ്. സംസ്ഥാന സെക്രട്ടറി ഏ.കെ ചന്ദ്രമോഹൻ , ,ഐ.ടി.സെൽ സംസ്ഥാന ചീഫ് കോർഡിനേറ്റർ മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ,ജില്ലാ ജനറൽ സെക്രട്ടറി കെ.ഒ വിജയകുമാർ ഭാരവാഹികളായ ,സജി പിച്ചകശ്ശേരി, അഡ്വ:എ.എസ് തോമസ്, വിഷ്ണു ചെമ്മുണ്ടവള്ളി, ലിജോ മാത്യു അരുമന, ഗ്രേഷ്യസ് പോൾ,തമ്പാൻ കുര്യൻ വർഗീസ് ,സിബി ജോൺ ,ടി.വി.ഉദയഭാനു ,വി.ആർ ബേബിക്കുട്ടൻ, സാംജി പഴേപറമ്പിൽ എന്നിവർ പങ്കെടുത്തു.
.
0 Comments