Latest News
Loading...

സന്മനസ്സു കൂട്ടായ്മയുടെ പ്രതിവാര യോഗം സന്മനസ്സ് ഓഫീസിൽ നടന്നു




ഇറ്റലി അസീസിയായിലെ വിശുദ്ധ ക്ലാരയുടെ ജന്മദിനത്തോടനുബന്ധിച്ച് സന്മനസ്സ്  കൂട്ടായ്മയുടെ   പ്രതിവാര യോഗം വെള്ളിയാഴ്ച രാവിലെ 10. 30-ന് സന്മനസ്സ് പൈക ഓഫീസിൽ നടത്തി. യോഗത്തോടനുബന്ധിച്ച് കൊച്ചിടപ്പാടി സ്നേഹരാം പൈകടാസ് ആതുര ശുശ്രൂഷഭവനിൽ നിന്നും ജർമ്മനിയിൽ ബെർലിൻ- 2023 വേൾഡ്  സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത് മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ   അലീന ആന്റണിയേയും നയന രമേശിനെയും  പൊന്നാട അണിയിച്ച്  ആദരിച്ചു.. 


ചടങ്ങിൽ പൈക ജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും പങ്കെടുത്തു..സന്മനസ്സ് കൂട്ടായ്മയുടെ രക്ഷാധികാരിയും മെഡിസിറ്റി ഹോസ്പിറ്റൽ സൂപ്രണ്ടുമായ സിസ്റ്റർ വനജ, സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസറ്റ് കണിവേലിൽ എന്നിവർ  ഒളിമ്പ്യൻ ജേതാക്കളെ പൊന്നാട അണിയിച്ചു ആശംസ അറിയിച്ചു..


സന്മനസ്സ് പ്രസിഡണ്ട് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത യോഗത്തിൽ  ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിന് 30- ഡയാലിസിസ് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു.. യോഗത്തോട് അനുബന്ധിച്ച് 65-ലതികംപേർക്ക് ഭക്ഷണപ്പൊതികൾ, അരി,ധാന്യ മാവ്, വസ്ത്രങ്ങൾ എന്നിവ നൽകി..ബിജോയ് മണർകാട്ടു, ജോജോ കുടക്കച്ചിറ, രതീഷ് പച്ചാളം, മാർഗരറ്റ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി...






   




Post a Comment

0 Comments