Latest News
Loading...

ഓണാഘോഷം നടത്തി



രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ  പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ   പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട്  വാദ്യമേളങ്ങളും തുടർന്ന് വിവിധ കലാപരിപാടികളും വടം വലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി.



. ആൺകുട്ടികളും പെൺകുട്ടികളും  അവതരിപ്പിച്ച തിരുവാതിരകൾ  ശ്രദ്ധേയമായി. ഓണാഘോഷങ്ങളോടനുബന്ധിച്ച്  നടത്തിയ   മലയാളി മാരൻ  മത്സരത്തിൽ   മലയാളി മാരനായി അലൻ തോമസ്  (എം. എ. എച്ച്.ആർ. എം),  ശ്രാവൺചന്ദ്രൻ റ്റി. ജെ. (ബി കോം)   രണ്ടാം സ്ഥാനവും,  സെബിൻ സണ്ണി (എം. എ. എച്ച്.ആർ. എം) മൂന്നാം  സ്ഥാനവും  നേടി.  


മലയാളിമങ്ക  മത്സരത്തിൽ  മലയാളി മലയാളിമങ്കയായി സീതാലക്ഷ്മി എസ്. (എം എസ് സി ബയോടെക്നോളജി)     അനുഷ്ക ഷൈൻ   (എം. എ. എച്ച്.ആർ. എം)  രണ്ടാം സ്ഥാനവും, അന്നപൂർണ്ണ  പ്രദീപ് (ബി എ ഇംഗ്ലീഷ് ) മൂന്നാം  സ്ഥാനവും  കരസ്ഥമാക്കി.



കോളേജ്  മാനേജർ റവ .ഡോ .ജോർജ് വർഗീസ് ഞാറക്കുന്നേൽ  ആഘോഷം പരിപാടികളുടെ  ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ  ഡോ .ജോയ് ജേക്കബ്,   , കോ ഓർഡിനേറ്റർ മാരായ സുമേഷ് സി എൻ , ഷീബ തോമസ് ,വിദ്യാർത്ഥി പ്രതിനിധി ശ്രാവൺ ചന്ദ്രൻ റ്റി ജെ തുടങ്ങിയവർ പ്രസംഗിച്ചു.

.


   




Post a Comment

0 Comments