Latest News
Loading...

എം ജി യിൽ :ജീവനക്കാരുടെ റിലേ സത്യാഗ്രഹം ആരംഭിച്ചു




എം ജി സർവ്വകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ  നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ അടിയന്തിരമായി പിൻവലിക്കണമെന്ന് രമേശ്‌ ചെന്നിത്തല. സസ്‌പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ നടത്തുന്ന ജീവനക്കാരുടെ റിലേ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിവരം റിപ്പോർട്ട്‌ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത  നടപടി ദുരൂഹമാണ്.



 പോലീസ് അന്വേഷണത്തിൽ നടന്നത് മോഷണം ആണെന്ന് സ്ഥിരീകരിച്ചിട്ടും വകുപ്പ് തല അന്വേഷണ റിപ്പോർട്ട്‌ ലഭിച്ച ശേഷവും ഉദ്യോഗസ്ഥരെ പുറത്തു നിർത്തിയിരിക്കുന്നത് രാഷ്ട്രീയപ്രേരിതമാണ്.സ്പെൻഷൻ നടപടി ഇനിയും നീണ്ടു പോയാൽ  ശക്തമായ പ്രതിരോധം ഉയർത്തും.  ലോക്കൽ പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. അതിനാൽ ഐ ജി യുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തണം. ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



.സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുൻപിൽ നടത്തുന്ന റിലേ സത്യഗ്രഹം രാവിലെ ആരംഭിച്ചു. .കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ ജയന്ത്, എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എൻ നവീൻ, ജനറൽ സെക്രട്ടറി ജോസ് മാത്യു, ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ മഹേഷ്‌, മേബിൾ എൻ എസ്, പ്രദീപ്‌ കെ ബി 
.എന്നിവർ പ്രസംഗിച്ചു.


.



   




Post a Comment

0 Comments