Latest News
Loading...

നാഗസാക്കി ദിനം ആചരിച്ചു.




ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ സന്നദ്ധ സേവന കൂട്ടായ്മ സാഫിന്റെ ആഭിമുഖ്യത്തിൽ നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്ലാക്കാർഡുകളും സമാധാനത്തിന്റെ പ്രതീകമായ വെളുത്ത ബലൂണുകളും കൈകളിലേന്തിക്കൊണ്ട് വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിച്ചത് ഏറെ ശ്രദ്ധേയമായി.

.ജെ. ആർ സി യൂണിറ്റ് അംഗങ്ങളും പരിപാടികളിൽ ഭാഗഭാക്കായി. തുടർന്ന് നടന്ന യുദ്ധവിരുദ്ധറാലി ഹെഡ് മിസ്ട്രസ് എം.പി ലീന ഫ്ളാഗ് ഓഫ് ചെയ്തു. സാഫ്കൺവീനർ മുഹമ്മദ് ലൈസൽ, ജെ. ആർ .സി ടീച്ചർ കോ ഓർഡിനേറ്റർ റീജ ദാവൂദ്, റ്റി.എസ് അനസ്, പി.ജി ജയൻ ,ഷൈനാസ് അബ് ദുൽ വാഹിദ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



   




Post a Comment

0 Comments