Latest News
Loading...

കെഎസ്ആർടിസി സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കണം: KSRTEA



സർവീസ് ഓപ്പറേഷൻ കൂടുതൽ കാര്യക്ഷമമാക്കി പൊതുജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കി വരുമാനം വർധിപ്പിക്കാനും ജീവനക്കാർക്കുള്ള ശമ്പളം എല്ലാ മാസവും ഒന്നിന്  നൽകാനും നടപടി സ്വീകരിക്കണമെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാർക്കുള്ള ബോണസും അഡ്വാൻസ് ഉൾപ്പെടെയുള്ള ഓണക്കാല ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യണമെന്നും മെഡിസെപ് മാതൃകയിൽ കെഎസ്ആർടിസി ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ  ഒൻപതിന് ജില്ലാ കേന്ദ്രത്തിൽ നടത്തുന്ന മഹാധർണ്ണ വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ആർഎസ്എസ് സംഘപരിവാർ ശക്തികളുടെ വംശീയാതിക്രമം നേരിടുന്ന  മണിപ്പൂർ ജനതയ്ക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


 ഇഎംഎസ് മന്ദിരം ഓഡിറ്റോറിയത്തിൽ (സ. എം വി അനിൽകുമാർ നഗർ) ചേർന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം എ വി റസൽ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ജില്ലാ പ്രസിഡന്റ് പി ബി ബിനോയി പതാക ഉയർത്തി. തുടർന്ന് ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി ബി ബിനോയി അധ്യക്ഷനായി. കെ ടി ഷിബു രക്തസാക്ഷി പ്രമേയവും എസ് പ്രിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിജോ ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി എ ജോജോ കേന്ദ്ര റിപ്പോർട്ടിംങ് നടത്തി. ജില്ലാ സെക്രട്ടറി എം കെ ആശേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് ശിവദാസ് കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിനോദ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ്, പി എം ജോസഫ്,  മോഹൻകുമാർ പാടി, ആർ ഹരിദാസ് എന്നിവർ സംസാരിച്ചു. 



   




Post a Comment

0 Comments