കിടങ്ങൂർ -കിടങ്ങൂർ പഞ്ചായത്തിൽ പ്രസിഡൻറ് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ബി ജെ പി -യു ഡി എഫ് രഹസ്യ ധാരണയെന്ന് ആക്ഷേപം. നിലവിൽ ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ് ഭരണം. ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വർഷം കേരള കോൺഗ്രസ് എമ്മിന് പ്രസിഡന്റ് സ്ഥാനവും അടുത്ത രണ്ടര വർഷം സിപിഐഎമ്മിനാണ് പ്രസിഡന്റ് സ്ഥാനവും .സിപിഐഎം നും കേരള കോൺഗ്രസ് എമ്മിനും നിലവിൽ ഏഴ് സീറ്റുമുണ്ട്.
ബിജെപി അഞ്ചും കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം മൂന്നും എന്നതാണ് സീറ്റ് നില.നിലവിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും ബി ജെ പി യും രഹസ്യ ധാരണ പ്രകാരം ഒന്നിച്ച് നിലവിലെ ഭരണ സമിതിയെ അട്ടിമറിക്കാൻ ആണ് ശ്രമം നടത്തുന്നതെന്നാണ് ആക്ഷേപം. ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ പോരാടുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് അണിയറയിൽ ബി ജെ പി യുമായി സഖ്യം ഉണ്ടാക്കുന്ന യു ഡി എഫ് നേതൃത്വത്തിന്റെ പൊള്ളതരങ്ങൾ വെളിച്ചത്ത് വരുകയാണെന്നും ഇടതു നേതാക്കൾ ആരോപിക്കുന്നു.
0 Comments