Latest News
Loading...

കർഷകദിനത്തിൽ മികച്ച കർഷകന് ആദരവ്




വേഴാങ്ങാനം : ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന കർഷകനും, ഭരണങ്ങാനം പഞ്ചായത്ത് കർഷക അവാർഡ് ജേതാവുമായ ചെല്ലപ്പൻ കാഞ്ഞിരത്തിങ്കലിനെ വേഴാങ്ങാനം സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  റാണി പോൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. 



സ്കൂൾ പി.ടി.എ. പ്രസിഡന്റ് ആശ വിൻസന്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന കൃഷി വിജ്ഞാന സദസ്സിൽ അദ്ദേഹം തന്റെ പഴയകാല കൃഷിയനുഭവങ്ങളും രീതികളും കുട്ടികളുമായി സംവദിക്കുകയും കൃഷിയുടെ മഹത്വത്തെക്കുറിച്ച് വിശദീകരിക്കുകയും, കുട്ടികൾ മികച്ച കർഷകരായി മാറണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.



   




Post a Comment

0 Comments