വിലാപങ്ങളല്ല വികസനമാണ് നാടിനാവശ്യമെന്നും സമസ്ത മേഖലകളിലും വളർച്ച കൈവരിക്കാനാകുന്ന വികസന പ്രവർത്തനങ്ങളിലൂടെ പുതുപ്പള്ളിയുടെ പുന:നിർമ്മിതി എന്നതിനാവണം പ്രാധാന്യം നൽകേണ്ടതെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കൽ പറഞ്ഞു. സംസ്ഥാന സർക്കാരും ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിന്റെ അടയാളമാണ് സമീപകാലത്ത് പുതുപള്ളിയിലെ വിവിധ ഗ്രാമ പഞ്ചായത്തു പ്രദേശങ്ങളിൽ കാണാനാവുന്നതെന്നും വികാരങ്ങളല്ല വിചാരങ്ങളാണ് നാടിനെ നയിക്കേണ്ടതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി പൂവത്തിളപ്പിൽ നടന്ന എൽ.ഡി.എഫ്. നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡാന്റീസ് കൂനാനിക്കൽ . കേരളാ കോൺഗ്രസ് (എം) സെക്രട്ടറിയേറ്റംഗവും ഇലക്‌ഷൻ കമ്മറ്റി ഇൻ ചാർജുമായ മാത്തുക്കുട്ടി ഞായർകുളം അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ (എം) ഏരിയാ കമ്മറ്റിയംഗം പി.ജെ.കുര്യൻ, ലോക്കൽ സെക്രട്ടറി ടോമി ഈരൂരിക്കൽ , സി.പി.ഐ. ലോക്കൽ സെക്രട്ടറി എം.എ.ബേബി, എൽ.ഡി.എഫ്. മണ്ഡലം കൺവീനർ സാബു കണിപറമ്പിൽ , വിവിധ കക്ഷി നേതാക്കളായ ലൂയിസ് കുര്യൻ, രാജശേഖരൻ നായർ ഒറ്റപ്ലാക്കൽ,ജയ്മോൻ പുത്തൻ പുരയ്ക്കൽ, ഷാജി ഭാസ്കർ , ജിജോ വരിക്കമുണ്ട, കെ.കെ.രഘു , ജോർജ് മൈലാടി , അനൂപ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. അകലക്കുന്നം പഞ്ചായത്തിലെ 21 ബൂത്തുകളിലും എൽ.ഡി.എഫ് നേതൃയോഗങ്ങളും നടന്നു.
0 Comments