ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ മാലിന്യമുക്ത നവ കേരളത്തെക്കുറിച്ച് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ആർ മോഹനൻ നായർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് എടുത്തു. വലിച്ചെറിയല്‍ സംസ്കാരം മുഖമുദ്രയായിരിക്കുന്ന ഈ സാഹചര്യത്തിൽ ബോധവൽക്കരണം കൊണ്ട് മാത്രം സാധ്യമാവുകയില്ല നിയമനിർമാണവും ആവശ്യമാണ്.
പലതരത്തിലുള്ള മാലിന്യങ്ങൾ ചാക്കിലാക്കി പാതിരാത്രികളിൽ പൊതുസ്ഥലത്തും ജലാശയങ്ങളിലും പാതയോരത്തും നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകർത്തുന്ന സാഹചര്യം ഉണ്ടാകു ന്നു. ശുചിത്വവും മാലിന്യനിർമാർജനവും ജനങ്ങളുടെ പൗര ബോധത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത. വി നായർ അധ്യക്ഷത വഹിക്കുകയും എംപി.ടിഎ പ്രസിഡണ്ട് ജോസ്നാ ബാബു നന്ദി പറയുകയും ചെയ്തു.
0 Comments