കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനിയെന്ന് വിളിക്കുന്ന സൗദാമിനി (67) മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ വീണത്. പഞ്ചാലിമേട് സന്ദർശിച്ച ശേഷം തിരികെ വരും വഴിയാണ് അപകടം ഉണ്ടായത്.
ബിബിൻ്റെ ഭാര്യയും കട്ടപ്പന വനിത പൊലീസ് സ്റ്റേഷൻ സിപിഒയുമായ അനുഷ്കയെ കഴുത്തിന് പരുക്കേറ്റതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരുക്കേറ്റ ബിബിൻ, മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്കയുടെ അമ്മ ഷീല എന്നിവരെ നിസാര പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments