Latest News
Loading...

BJP പാലാ സപ്ലൈകോ ഓഫീസ് ഉപരോധിച്ചു



അവശ്യസാധന വിലവര്‍ധനവിനെതിരെ BJPയുടെയും മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ സപ്ലൈകോ പാലാ ഓഫീസ് ഉപരോധിച്ചു. BJP ജില്ലാ ജനറല്‍ സെകട്ടറി എസ് രതീഷ് ഉദ്ഘാടനം ചെയ്തു. 


.സാധാരണക്കാരും ദരിദ്രരുമായ ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങളും പല വ്യഞ്ജനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കിയിരുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കെടുകാര്യസ്ഥതയും അഴിമതിയും കാരണം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഓണം പടിവാതിലില്‍ എത്തിയപ്പോഴും അധികാരികള്‍ ശ്രദ്ധ പതിപ്പിക്കാതെ അനാസ്ഥ തുടരുന്നതിനാല്‍ കേരളം പട്ടിണിയിലേയ്ക്കും ദാരിദ്ര്യത്തിലേയ്ക്കും വീഴാന്‍ സാധ്യത ഏറി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അഴിമതി അവസാനിപ്പിച്ച് ജനപക്ഷ തീരുമാനം എടുക്കാന്‍ മടിക്കുന്ന പക്ഷം നിരന്തര സമരങ്ങള്‍ക്ക് കേരളം കേരളം സാക്ഷിയാകുമെന്ന് എസ് രതീഷ് പറഞ്ഞു. 



.മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് മിനി അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു ജില്ലാ സെക്രട്ടറി സോബിന്‍ ലാല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി പി ആര്‍ മുരളീധരന്‍  ജി. അനിഷ  ശുഭാസുന്ദര്‍രാജ്, ബിനീഷ് ചൂണ്ടച്ചേരി എന്നിവര്‍ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments