ഒരുമയുടെ ഉത്സവമായ ഓണം വളരെ വിപുലമായ പരിപാടികളോടെയാണ് അരുവിത്തുറ സെൻ്റ് മേരീസിൽ ആഘോഷിച്ചത്. മാതാപിതാക്കളും അധ്യാപകരും അതിരാവിലെ തന്നെ സ്കൂളിലെത്തി ഓണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
കുട്ടികൾക്ക് അത്തപ്പൂക്കള മത്സരം, മാവേലി മന്നൻ, മലയാളി മങ്ക, ബോൾ പാസിംഗ് , വടംവലി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. തുടർന്ന് കുട്ടികളുടെ ഓണപ്പരിപാടികൾ നടത്തപ്പെട്ടു. അരുവിത്തുറ ഫൊറോനാ അസി. വികാരി റവ. ഫാ. ആന്റണി തോണക്കര, ഡീക്കൻ ടോണി, ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു, മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, PTA പ്രസിഡൻ്റ് ശ്രീ. ഷിനുമോൻ ജോസഫ് തുടങ്ങിയവർ കുഞ്ഞുങ്ങൾക്ക് ഓണസന്ദേശം നല്കി.
കുട്ടികളുടെ മനോഹരമായ ഓണപ്പാട്ടുകൾ ഓണാഘോഷത്തിന് കൊഴുപ്പുകൂട്ടി. കൂടാതെ കുട്ടികളുടെ അമ്മമാർ അവതരിപ്പിച്ച തിരുവാതിര ഏറെ ശ്രദ്ധേയമായി .തുടർന്ന് ഓണസദ്യയും ഓണപ്പായസവും ആവോളം ആസ്വദിച്ച് നിറമനസ്സോടെ കുട്ടികളും രക്ഷിതാക്കളും വീട്ടിലേയ്ക്ക് മടങ്ങി.
0 Comments