Latest News
Loading...

വൃക്ഷത്തൈ നടീൽ ആരംഭിച്ചു





 തീക്കോയി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ  75 ആം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവം മേരി മാട്ടി മേരി ദേശ് -  എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പയിനോടനുബന്ധിച്ച് അമൃതവാടി വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ കെ സി ജെയിംസ് വൃക്ഷത്തൈ നട്ട് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രാഞ്ച് പ്രൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയറാണി തോമസ്കുട്ടി, വാർഡ് മെമ്പർ മാളു ബി മുരുകൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, ഹെഡ് ക്ലർക്ക് പത്മകുമാർ എ, വിഇഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സുറുമി പി എച്ച്, അക്കൗണ്ടന്റ് ലിസിക്കുട്ടി ഫ്രാൻസിസ്, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.






   




Post a Comment

0 Comments