Latest News
Loading...

നാളെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിടും



വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിടും. സ്റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റണ്‍പ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ് സമരം. 

.അക്ഷയ കേന്ദ്രങ്ങളില്‍ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക് പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കുക, സംസ്ഥാനത്തെ മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  സമരം. 

2015 ൽ ശുപാർശ ചെയ്ത് 2018 ൽ ഇറങ്ങിയ റേറ്റ് ചാർട്ട് പ്രകാരം ഇപ്പോഴും  സേവനങ്ങൾ ചെയ്തുവരുന്ന 20000 ത്തിൽ പരം അക്ഷയ സംരംഭക-ജീവനക്കാരെയും, പ്രൊജക്റ്റ്‌ ഓഫീസ് ജീവനക്കാരെയും അഴിമതിക്കാരും കള്ളന്മാരും കൊള്ളക്കാരുമായി ചിത്രീകരിച്ച  നടപടിയിൽ  പ്രതിഷേധിച്ചു കൊണ്ടും, കാലഹരണപ്പെട്ട റേറ്റ് ചാർട്ട് എഗ്രീമെൻ്റിൻ്റെ കൂടെ തന്നെ പുതുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും   കേരളമൊട്ടാകെ അക്ഷയ സംരംഭകർ വിവിധ സംഘടനകളുടെ സഹകരണത്തോടെ സൂചന പണിമുടക്ക് നടത്തുന്നു...

05.08.2023 ശനിയാഴ്ച പ്രസിഡന്റ്  പ്രദീഷ് ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ FACE ( അക്ഷയ സംരംഭകരുടെ സംസ്ഥാനതല കൂട്ടായ്മ. )  കോട്ടയം ജില്ലാ എക്സിക്യൂട്ടീവ്  ഓൺലൈൻ മീറ്റിംഗിൽ   August 9ന് വിവിധ അക്ഷയ സംരംഭകരുടെ കൂട്ടായ്മയോടൊപ്പം അക്ഷയ  അടച്ചിട്ടുകൊണ്ടു നടക്കുന്ന പണിമുടക്കിൽ അക്ഷയ അടച്ചു സഹകരിക്കാൻ തീരുമാനിച്ചു..



   




Post a Comment

0 Comments