Latest News
Loading...

മദ്യ നയം എ ഐ റ്റി യു സി സമ്മേളനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം.



പാലാ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മദ്യ നയത്തിനെതിരെ പാലായിൽ നടക്കുന്ന  എ ഐ റ്റി യു സി ജില്ല സമ്മേളനത്തിൽ  രൂക്ഷ വിമർശനം ഉണ്ടായി. പാരമ്പരാഗത വ്യാസയവും ആയിരകണക്കിന് തൊഴിലാളികളുടെ ജീവിത മാർഗ്ഗവു മായ  കള്ള് ചെത്ത് വ്യവസായത്തെ പൂർണമായും  തകർക്കുന്നതാണ് പുതിയ മദ്യ നയം.മാറി മാറി വന്ന സർക്കാരുകളുടെ മദ്യ നയമാണ് ഈ വ്യവസായത്തെ തകർച്ചയിലേക്ക് നയിച്ചത്. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി വിദേശ മദ്യ ഷോപ്പുകൾ ആരഭിക്കാനുള്ള നീക്കം ആപത്കരമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. 

ബാറുകളുടെയും റിസോർട്ടകളുടെയും വളപ്പുകളിലെ വൃക്ഷങ്ങളിൽ നിന്ന്  ഉടമങ്ങൾക്ക് തന്നെ    കള്ള്  ചെത്തി വിൽക്കാനുള്ള സർക്കാർ നിർദേശം കള്ള് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.ഇത് വ്യവസായത്തിൽ അവശേഷിക്കുന്ന തൊഴിലാളികളുടെ ക്ഷേമ പ്രവർത്തങ്ങൾ പോലും അവതാളത്തിലാകും. എന്നും എൽ ഡി എഫ് നോടും, കമ്മ്യുണിസ്റ്റ് പാർട്ടികളുടെയും ഒപ്പം നിന്നിട്ടുള്ള തൊഴിലാളികളാണ് ചെത്ത് തൊഴിലാളികളെന്ന് ആരും മാർക്കരുതെന്നും സമ്മേളനം ഓർമ്മപ്പെടുത്തി. ചെത്ത് മദ്യ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളോടെ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാർ എടുക്കുന്നത് ഇത് മാറണമെന്നും സർക്കാരിന്റെ പുതിയ മദ്യ നയം പിൻവലിക്കണെമെന്നും  സമ്മേളനത്തിൽ  റ്റി എൻ രമേശനും കെ റ്റി പ്രമദും അവതരിപ്പിച്ച  പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു.


കർഷക തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുക, പെൻഷൻ 3000 രൂപ ആക്കുക, ക്ഷേമ നിധി ബോർഡും സർക്കാരും തൊഴിലാളികളോട് നീതി പുലർത്തണമെന്നും, കയർ മേഖലയിൽ ഉണ്ടായിരിക്കുന്ന വലിയ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും, എരുമേലിയിൽ വരാൻ പോകുന്ന എയർ പോർട്ട് ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെ  തൊഴിലും വരുമാനവും നഷ്ടപ്പെടുമ്പോൾ അവർക്ക് ജീവിക്കാൻ കഴിയുന്ന തരത്തിൽ  പുനഃരദിവാസം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു, എ ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ കൃഷ്ണൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ പി എ സലാം,അഡ്വ വി കെ സന്തോഷ്‌കുമാർ, റ്റി എൻ രമേശൻ, കെ റ്റി പ്രമദ്,സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, അഡ്വ പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.


എ ഐ റ്റി യു സി ജില്ല പ്രഡിഡന്റായി തെരെഞ്ഞെടുത്ത ഒ പി എ സലാം, സെക്രട്ടറിയായി തെരെഞ്ഞെടുത്ത അഡ്വ വി കെ സന്തോഷ്‌കുമാർ







   




Post a Comment

0 Comments