Latest News
Loading...

കേരള യൂത്ത്ഫ്രണ്ട്(എം) മണ്ഡലം തിരഞ്ഞെടുപ്പുകൾക്ക് തുടക്കമായി.



കേരള യൂത്ത്ഫ്രണ്ട്(എം) മണ്ഡലം തിരഞ്ഞെടുപ്പുകൾക്ക് തുടക്കമായി.കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തിൽ നടന്ന മണ്ഡലം തിരഞ്ഞെടുപ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിച്ചു. യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്(എം) സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം സാജൻ തൊടുക സ്വാഗതം പറഞ്ഞ യോഗത്തിൽ കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അലക്സ് കോഴിമല ആമുഖ പ്രസംഗം നടത്തി.കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് പ്രൊഫ ലോപ്പസ് മാത്യു, സിറിയക് ചാഴികാടൻ, എൽബി കുഞ്ചിറകാട്ടിൽ, റ്റോബിൻ കെ അലക്സ്, ജിമ്മിച്ചൻ ഈറ്റ ത്തോട്,സുനിൽ പയ്യപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.



.

പതിനാറ് വാർഡുകളിലെയും തിരഞ്ഞെടുപ്പുകൾ പൂർത്തീകരിച്ച് എലിക്കുളം മണ്ഡലത്തിൽ നടന്ന യൂത്ത്ഫ്രണ്ട്(എം) മണ്ഡലം തിരഞ്ഞെടുപ്പിൽ  കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡൻ്റ്  ജൂബിച്ചൻ ആനിതോട്ടം റിട്ടേണിങ് ഓഫീസർ ആയിരുന്നു. സച്ചിൻ കളരിക്കൽ, ജെയിംസ് പൂവത്തോലി  എന്നിവർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.

ഭാരവാഹികൾ: ജസ്റ്റിൻ സെബാസ്റ്റിയൻ(പ്രസിഡൻ്റ്)
ജസ്റ്റിൻ ജോസ്, റ്റിജോ കാര്യാടിയിൽ(വൈസ് പ്രസിഡന്റുമാർ) ,
തോമസ് ബേബി, വിനോദ് കല്ലറക്കൽ, ആൽബിൻ കൊല്ലപറമ്പിൽ(ജനറൽ സെക്രട്ടറിമാർ)ആൻ്റോ കപ്പിലുമാക്കിൽ എന്നിവരെയും 9 അംഗ നിയോജക മണ്ഡലം പ്രതിനിധികളെയും തിരഞ്ഞെടുത്തു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments