Latest News
Loading...

നിർമ്മാണത്തിൽ അഴിമതി എന്ന് കോൺഗ്രസ്




ഈരാറ്റുപേട്ട: ഏതാനും മാസങ്ങൾക്ക് മുൻപ് മന്ത്രിമാർ അടക്കമുള്ളവർ ചേർന്ന് വിപുലമായ ആഘോഷങ്ങളോടെ ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നിർമ്മാണത്തിൽ അഴിമതിയും പിഴവും ഉണ്ടെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോട്ടയം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: ജോമോൻ ഐക്കര ആരോപിച്ചു. 



.ഏറെക്കാലമായി തകർന്ന് കിടന്നിരുന്ന ഈ റോഡ് ഇരുപത് കോടിയോളം രൂപ ചിലവിട്ടാണ് ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റിടിയുടെ മേൽനോട്ടത്തിൽ പുനർനിർമിച്ചത്. എന്നാൽ നിർമ്മാണം നടത്തിയ കരാർ സ്ഥാപനം സാമ്പത്തിക ലാഭം അമിതമായി ഉണ്ടാക്കുന്നതിനായി വേണ്ടത്ര ശാസ്ത്രീയ പഠനങ്ങൾ നടത്താതെയും, ആധുനിക സാങ്കേതിക നിർമ്മാണ രീതികൾ ഉപയോഗിക്കാതെയും പണി പൂർത്തീകരിച്ചതാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റോഡിൽ വിള്ളലുകളും, കുഴികളും രൂപപ്പെടാൻ കാരണം. 

.കേരളത്തിന്റെ ടൂറിസം മേഖലയുടെ അഭിമാനമായ വാഗമണ്ണിലേക്കുള്ള റോഡിന്റെ തകർച്ചക്ക് ഉത്തരവാദികൾ അഴിമതി മാഫിയ ആണെന്നും, നിർമ്മാണത്തിലെ കുംഭകോണവും, അപാകതയും കണ്ടെത്തുന്നതിന് വിജിലൻസ് അന്വേഷണവും നടത്തണമെന്നും അഡ്വ: ജോമോൻ ഐക്കര ആവശ്യപ്പെട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments