Latest News
Loading...

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.



പൂഞ്ഞാര്‍ പെരിങ്ങുളത്തിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈപ്പള്ളി കുന്നേല്‍ ജെയ്‌സണ്‍ (41) ആണ് മരിച്ചത്. 2 ദിവസമായി കാണാതായ ജെയ്‌സണെ ആളുകള്‍ അധികം കടന്നുചെല്ലാത്ത സ്ഥലത്ത് മുട്ടം തോടിന്റെ കരയിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജയ്‌സനെ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.


ജയ്‌സണും ഭാര്യയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഭാര്യയെ ജയ്‌സണ്‍ പതിവായി മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം പരികേറ്റ നിലയില്‍. ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരുടെ ദേഹത്തെ പരിക്കുകള്‍ കണ്ട്, ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരോട് ചോദിച്ചറിഞ്ഞ് കേസെടുത്തത്. തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതിനിടെ ജയ്‌സണെ കാണാതാവുകയായിരുന്നു. 

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാളെ നടക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments