Latest News
Loading...

സെന്റ് തോമസ് സ്‌കൂളിന്റെ പടി കടന്ന് പെണ്‍പടയും



പതിറ്റാണ്ടുകളായി ആണ്‍പള്ളിക്കൂടമായിരുന്ന പാലാ സെന്റ് തോമസില്‍ ഇരിപ്പിടം നേടി പെണ്‍കുട്ടികളും. പ്ലസ് വണ്‍ ബാച്ചിലേയ്ക്ക് പ്രവേശനം നേടിയ ആദ്യബാച്ച് വിദ്യാര്‍ത്ഥികളില്‍ 43 പെണ്‍കുട്ടികളുമുണ്ട്. സ്‌കൂളിലേയ്‌ക്കെത്തിയ പെണ്‍കുട്ടികള്‍ക്ക് വലിയസ്വീകരണമാണ് സ്‌കൂളില്‍ ഒരുക്കിയത്. സ്വീകരണസമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. 



100 വര്‍ഷത്തില്‍ അധികം പാരമ്പര്യം ഉള്ള  ആണ്‍പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന സ്‌കൂള്‍ ഇതോടെ മിക്സഡ് സ്‌കൂള്‍  ആയി മാറി. ആണ്‍കുട്ടികള്‍ക്കു മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായത്. പാലാ രൂപതയുടെ കീഴിലുള്ള 17 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സെന്റ് തോമസില്‍ മാത്രമായിരുന്നു ആണ്‍കുട്ടികള്‍ മാത്രം പ്രവേശനം. 



1998ല്‍ പ്ലസ് ടു ആരംഭിച്ച സ്‌കൂളില്‍ 2 സയന്‍സ് ബാച്ചുകളും 1 ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്. ആദ്യ ദിനത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബി സന്ധ്യ ഐപിഎസ് കുട്ടികളുമായി സംവദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസ് കാക്കല്ലില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റജി മാത്യു, അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി ഫാ ജോണ്‍ കണ്ണംന്താനം, ഹെഡ്മാസ്റ്റര്‍ റജി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments