Latest News
Loading...

പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജത ജൂബിലി ആഘോഷം



പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജത ജൂബിലി ആഘോഷം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വ്വീസ് അഴിമതി മുക്തമാകണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സിവില്‍ സര്‍വ്വീസ് മേഖലയ്ക്ക് പ്രതിഭാശാലികളായ ഉദ്യോഗസ്ഥരെയാണ് സംഭവാന ചെയ്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.



യോഗത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുന്‍ ചാഫ് സെക്രട്ടറി കെ ജെ മാത്യുവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ഗവര്‍ണര്‍ ആര്യ വിഎം. അഞ്ജലി ജോയി എന്നിവര്‍ക്ക് സമ്മാനിച്ചു. 

ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എംഎല്‍എ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെയിംസ് പാലയ്ക്കല്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിവി ജോര്‍ജ്ജുകുട്ടി മാനേജര്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ വേത്താനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments