Latest News
Loading...

ഓണത്തിന് ഒരു മുറം പച്ചക്കറി, വിത്ത് വണ്ടി പദ്ധതിയുടെ ഉദ്ഘാടനം നടന്നു



എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും, കര്‍ഷക കൂട്ടായ്മകളുടെയും  സംയുക്താഭിമുഖ്യത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി, വിത്ത് വണ്ടി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍, ജൈവ വളക്കൂട്ടുകള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു.  



വിത്തു വണ്ടിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം  എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷാജി എസ് നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെല്‍വി വില്‍സണ്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ്  പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളും, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, ജീവനക്കാരും പങ്കെടുത്തു. 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments