കുടിശിക നിവാരണത്തിന് ശക്തമായ നടപടികള്‍ എടുത്തതാണ് തനിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുവാന്‍ UDF-നെ പ്രേരിപ്പിച്ചതെന്ന് മൂന്നിലവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.വി സാമുവല്‍ പറഞ്ഞു. കുടിശിക വരുത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് വരുന്ന സമയത്തെ അവിശ്വാസ പ്രമേയം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ട ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ പിതാവ് ബാങ്കില്‍ ഈട് വച്ചിരിക്കുന്ന ഭൂമിയിലെ തടി വെട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്ക് തീരുമാനിച്ചതും തിരക്കിട്ട അവിശ്വാസത്തിന് കാരണമായെന്നും എ.വി സാമുവല്‍ പറഞ്ഞു. ലോണ്‍ കുടിശിക അടച്ച് തീര്‍ക്കണമെന്ന് പലതവണ ബാങ്ക് ആവശ്യപെട്ടിരുന്നുവെങ്കിലും കുടിശികക്കാരന്‍ ലോണ്‍ അടക്കാന്‍ തയ്യാറായിട്ടില്ല. സ്വതന്ത്ര അംഗമായിരുന്ന താന്‍ UDF പിന്തുണ കൂടി നേടി പ്രസിഡണ്ടായ ശേഷം ഒന്നരക്കോടിയോളം രൂപാ കുടിശികക്കാരില്‍ നിന്നും തിരിച്ച് പിടിച്ചതായും ബാക്കി കുടിശികകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാലയളവില്‍ യാതൊരുവിധ അഴിമതി ആരോപണവും തനിക്കെതിരെ ഉയര്‍ന്നിട്ടില്ല. അസമയത്തുള്ള അവിശ്വാസം ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രസിഡണ്ട് പദവി രാജിവയ്ക്കുന്നത് സംബന്ധിച്ച് യാതൊരു കരാറുകളും ആരുമായും ഉണ്ടായിരുന്നില്ലെന്നും എ വി സാമുവല്‍ പറഞ്ഞു. CPI അംഗമായിരുന്ന ഒരു ഭരണ സമിതിയംഗം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് ബന്ധുവിന് ജോലി ലഭിക്കുമെന്നുള്ള ഉറപ്പിന്‍ മേലാണെന്നും സാമുവല്‍ കൂട്ടി ചേര്‍ത്തു.
എ.വി സാമുവലിന്റെ പ്രതികരണം. വീഡിയോ കാണാം
സ്വതന്ത്ര അംഗമായിരുന്ന സാമുവല്‍ കഴിഞ്ഞയിടെ കേരളകോണ്‍ഗസ് എം-ല്‍ ചേര്‍നിരുന്നു. UDF അവിശ്വാസ പ്രമേയ അവതരണ നോട്ടീസ് നല്‍കിയതിന് ശേഷമാണ് കേരള കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതെന്നും സാമുവല്‍ സുചിപ്പിച്ചു. 13- തിയതിയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. പതിനൊന്നംഗ ഭരണ സമിതിയില്‍ 6 പേരാണ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ചിരിക്കുന്നത്. 3 കേരള കോണ്‍സ്, ഒരു CPM , 1 CPI എന്നിങ്ങനെ 5 അംഗങ്ങളാണ് ഇടത് പക്ഷത്തുള്ളത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments