Latest News
Loading...

ആദർശത്തിലൂന്നി വ്യത്യസ്ത ആശയങ്ങളെ സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും തയ്യാറാവുക.




അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ആദർശത്തിൽ ഊന്നി നിന്നുകൊണ്ട് വ്യത്യസ്തതകളെ സ്വീകരിക്കുവാനും പരസ്പരം ഉൾക്കൊള്ളാനും നാം തയ്യാറാകണമെന്ന് പ്രൊഫ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു. കോട്ടയം ജില്ലയിലെ വാഫി, വഫിയ്യ പഠനം പൂർത്തീകരിച്ചവരും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവരും അവരുടെ കുടുംബങ്ങളുടെയും സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 



ഈരാറ്റുപേട്ട പുത്തംപള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. .ഹാഫിസ് അബ്ദുള്ള വാഫി  യോഗത്തിന് അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻവിഎം സിറാജ്, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ വിപി നാസർ എന്നിവർ  സംസാരിച്ചു സൗത്ത് സോൺ വാഫി അലുംനി അസോസിയേഷൻ സെക്രട്ടറി ഹാഫിസ് സഹൽ വാഫി സ്വാഗതം പറഞ്ഞു. 

മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന   സംവിധാനമാണ് വാഫി വഫിയ്യ. യൂണിവേഴ്സിറ്റി മാതൃകയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന് (CIC) കീഴിലാണ് വാഫി വഫിയ്യ കോഴ്സ് നടന്നുവരുന്നത്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments