Latest News
Loading...

ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെ ആദരിച്ചു



അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും, ഡി വൈ എഫ് ഐയും, ബാലസംഘത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, കായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കളെ അനുമോദിച്ചു. ആദരം 2023 പ്രോഗ്രാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. 


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ്ഹരിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി. ആർ അനുപമ, , 
സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി റ്റി.എസ് സിജു, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ,  പൂഞ്ഞാർ തെക്കേക്കര 8-ാം വാർഡ് മെമ്പർ ബീന മധു മോൻ, 12-ാം വാർഡ് മെമ്പർ നിഷ സാനു, ബാലസംഘം ജില്ല വൈസ് പ്രസിഡൻറ് ശ്രീജിത്ത് കെ സോമൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന കലാപരിപാടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കടലാടിമറ്റം യൂണിറ്റ് പ്രസിഡൻ്റ് ആശാ മോഹൻദാസ് കുട്ടികളെ അനുമോദിച്ച് ഗാനം ആലപിച്ചു..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments