Latest News
Loading...

കൊഴുവനാല്‍ വൈ.എം.സി.എ ജനസേവനത്തിന്‍റെയും കൂട്ടായ്മയുടെയും ഉദാത്തമായ മാതൃക : ജോസ് കെ.മാണി എം.പി




ജനസേവനത്തിന്‍റെയും കൂട്ടായ്മയുടെയും ഉദാത്തമായ   മാതൃകയാണ് കൊഴുവനാല്‍ വൈ.എം.സി.എ എന്ന്  ജോസ് കെ.മാണി   എം.പി. കൊഴുവനാല്‍  വൈ.എം.സി.എയുടെ  ഒരുവര്‍ഷം  നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെയും കുടുംബസംഗമത്തിന്‍റെയും ഉദ്ഘാടനം   നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ശ്രീ. ജോസ് കെ.മാണി എം.പി. വൈ.എം.സി.എ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍  കൊഴുവനാല്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ്   വെട്ടുകല്ലേല്‍ മുഖ്യപ്രഭാഷണം നടത്തുകയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍  മികച്ച വിജയം നേടിയ  വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി നിമ്മി ട്വിങ്കിള്‍രാജും വിതരണം  ചെയ്തു. 


.വിവാഹത്തിന്‍റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടക്കലും  നവദമ്പതികളെ കൊഴുവനാല്‍  സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സാജന്‍ മണിയങ്ങാട്ടും ആദരിച്ചു. ഷിബു പൂവക്കുളം, ജോസ് പെരികിലകാട്ട് , ജോബി വേങ്ങത്താനം, ജോബി തോലാനിക്കല്‍, മാനുവല്‍ മാന്തറ, സൽവി വിഴിക്കപ്പാറ എന്നിവർ പ്രസംഗിച്ചു. യോഗത്തിനുശേഷം വൈ എം സി എ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments