Latest News
Loading...

മാര്‍മല അരുവിയ്ക്ക് സമീപം പാറഖനനമെന്ന് ആരോപണം



 
തീക്കോയി പഞ്ചായത്തില്‍ വന്‍തോതില്‍ പാറ  ഖനനമെന്ന് ആക്ഷേപം.  തീക്കോയി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മാര്‍മല അരുവിക്ക് സമീപം യാതൊരു അനുമതിയും ഇല്ലാതെ ലോഡ് കണക്കിന് പാറയാണ് പൊട്ടിച്ച് കൊണ്ടു പോകുന്നതെന്ന് സിപിഐ ആരോപിച്ചു. മൂന്നും നാലും വാര്‍ഡ് ബന്ധപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്ത് വന്‍സ്‌ഫോടനമാണ് നടത്തുന്നത്.


.പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും  കണ്‍മുന്നില്‍ നടക്കുന്ന ഈ സംഭവം പാറമട ലോബിക്കുവേണ്ടി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം. റോഡ് നിര്‍മാണത്തിന്റെ പേരില്‍ പാറപൊട്ടിക്കുന്നതായി സ്ഥിരം പരാതി ഉന്നയിക്കുന്ന മൂന്നാം വാര്‍ഡ് അംഗം ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്ന് പഞ്ചായത്തംഗം രതീഷ് ആവശ്യപ്പെട്ടു.   പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അരുവി സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് പാറഖനനം ശ്രദ്ധയില്‍പെട്ടന്‍ ശ്രമം ഉണ്ടായില്ലെന്നും സിപിഐ ആരോപിച്ചു. 

വര്‍ഷകാലത്ത്  ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടക്കുന്ന സ്ഥലത്തെ പാറഖനനത്തിനെതിരെ എത്രയും പെട്ടെന്ന് അധികാരികള്‍ നടപടിയെടുക്കണമെന്ന്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(CPI) തീക്കോയി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments