Latest News
Loading...

ജനകീയ ഓഡിറ്റ് ഫോക്കസ് ഗ്രൂപ്പ്‌ ചർച്ച നടത്തി.



മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലപ്പലം ഗ്രാമപഞ്ചായത്തിൽ ജനകീയ ഓഡിറ്റ് ഫോക്കസ് ഗ്രൂപ്പ്‌ ചർച്ച നടത്തി. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ഉൽഘാടനം ചെയ്തു. ജൂൺ 5 ഹരിത സഭയോടെ ക്യാമ്പയിന്റെ ആദ്യ ഘട്ട പൂർത്തീകരണം നടത്തി. തുടർന്ന് ഒക്ടോബർ 31 നു അവസാനിക്കുന്ന ഹ്രസ്വ കാല ക്യാമ്പയിൻ കാലയളവിനുള്ളിൽ മാർച്ച്‌ 15 മുതൽ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളെ വിവിധ മേഖലകളിൽ നിന്നും പഠിക്കുവാൻ നിയോഗിച്ച ജനകീയ ഓഡിറ്റ് സമിതിയുടെ നേതൃത്വത്തിലാണ് ഫോക്കസ് ഗ്രൂപ്പ്‌ യോഗം ചേർന്നത്.


.വ്യാപാരി വ്യവസായി അസോസിയേഷൻ, റെസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമസേന തുടങ്ങിയ ഗ്രൂപ്പുകളെ ആണ് ഫോക്കസ് ഗ്രൂപുകളിൽ ഉൾപ്പെടുത്തിയത്. വിവിധ മേഖലകളിലെ പ്രശ്നങ്ങൾ പഠിക്കുന്നതിലൂടെ റിപ്പോർട്ട്‌ കൂടുതൽ കാര്യക്ഷമമാക്കുവാനും സാധിക്കും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു, വി ഇ ഒ അനു ചന്ദ്രൻ, സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി ശ്രീജ, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ ശരത് ചന്ദ്രൻ, വ്യാപാരി വ്യവസായി അസോസിയേഷൻ, റെസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമസേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments