Latest News
Loading...

ലോക വനദിനാചരണം



എലിക്കുളം ഗ്രാമപഞ്ചായത്തിൽ ലോക വനദിനാചരണം നടന്നു.  എലിക്കുളം ഗ്രാമപഞ്ചായത്തിലെ റോഡ് സൈഡുകൾ ഫലവൃക്ഷത്തൈകളും  അലങ്കാര വൃക്ഷങ്ങളും വെച്ച് മനോഹരമാക്കുന്ന പരിപാടിക്കാണ് തുടക്കം കുറിച്ചത്. പാലാ പൊൻകുന്നം റോഡിൽ ഇരുവശങ്ങളിലും ആദ്യഘട്ടം പ്രവർത്തനം ആരംഭിച്ചു. 



പദ്ധതിക്ക് ആവശ്യമായ തൈകൾ നൽകുന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആണ്. ഗ്രാമപഞ്ചായത്തും കേരള ഫോറസ്റ്റും സംയുക്തമായി ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഷാൻട്രി ടോം മുഖ്യപ്രഭാഷണം നടത്തി.റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ഹരികുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ്  ഓഫീസർ ആർ.അജി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽവി വിൽസൺ, എൻആർഇജി എൻജിനീയർ സുപ്രിയ സുരേന്ദ്രൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments