Latest News
Loading...

ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം കണ്ടെത്തി.



പാലായില്‍ 2 ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം പാലാ വലവൂര്‍ ഐഐഐടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത കണ്ടെത്തി. വലവൂര്‍ സ്വദേശി പ്രീതി (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണ് കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ്. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലും കാണപ്പെട്ടു. മരണത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.



ഇവര്‍ക്കൊപ്പം 2 ദിവസം മുന്‍പ് കാണായ ലോട്ടറി വില്‍പനക്കാരനായ പ്രകാശനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. 2 മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്തി പ്രകാശ് ജീവനൊടുക്കിയതായാകാമെന്നാണ് പോലീസ് പറയുന്നത്. പാലാ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments