Latest News
Loading...

ഭവന നിർമ്മാണ പദ്ധതി തുടക്കമായി




ഈരാറ്റുപേട്ട: നടയ്ക്കൽ മസ്ജിദുൽ അമാന്റെ കീഴിൽ പ്രവർത്തിക്കുന്ന അമാൻ സക്കാത്ത് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം മൂന്നാംഘട്ട ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി.ഭവനരഹിതരും നിർധനരുമായ നാല് കുടുംബങ്ങൾക്ക് ഈ പദ്ധതി കാലയളവിൽ ഭവനം നിർമ്മിച്ച നൽകുന്നതാണ്. അറഫാ ജംഗ്ഷനിൽ നടന്ന കട്ടിള വെപ്പ് കർമ്മത്തിൽ മസ്ജിദ് പരിപാലന സമിതിയും സക്കാത്ത് സെല്ലും മേൽനോട്ടം വഹിച്ചു. 
.


പ്രസിഡൻറ് സിപി അബ്ദുൽബാസിത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഇമാം ഹാഷിർ നദ്‌വി ഉദ്ഘാടനം ചെയ്തു. റഹീസ് എംബഷീർ,പി എം സൈനുൽ ആബിദീൻ,കെ പി ഷാജി, ഷംസുദ്ദീൻ മടുക്കളപ്പിൽ , സിറാജ് പേരകത്തുശ്ശേരി, നൗഷാദ് മുളന്താനം, റിയാസ് ശാസ്താംകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments