ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിക്ഷേപണ വിജയവും മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 54-ാം വാർഷികവും സംയുക്തമായി മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ആചരിച്ചു. കോളേജിലെ ഫിസിക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രശസ്ത ജ്യോതിശാസ്ത്ര സംഘടനയായ ആസ്ട്രോ കേരളയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുജനങ്ങളും വിദ്യാർഥികളും പങ്കെടുത്ത പരിപാടിയിൽ ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ള അസ്ട്രോ കേരള പ്രവർത്തകൻ ശ്രീ അനുരാഗ് S. പ്രഭാഷണം നടത്തി.
ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ശ്രദ്ധേയങ്ങളായ മുന്നേറ്റങ്ങളെപ്പറ്റിയും ചാന്ദ്ര പര്യവേഷണത്തെ പറ്റിയും ഭാവിപദ്ധതികളെക്കുറിച്ചും പ്രതിപാദിപ്പിക്കപ്പെട്ട പ്രഭാഷണത്തിലും തുടർന്ന് നടത്തിയ സംവാദത്തിലും കോളേജിലെയും മുട്ടം GHSS-ലെയും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. ശാസ്ത്ര തൽപരരായ കുട്ടികൾക്ക് തങ്ങളുടെ സംശയങ്ങൾ ഉന്നയിക്കാൻ സംവാദം അവസരമൊരുക്കി. പ്രിൻസിപ്പൽ Dr ഗിരീഷ്‌കുമാർ G S, ഫിസിക്സ് വിഭാഗം മേധാവി Dr ജിൻസി ദേവസ്യ, അദ്ധ്യാപകരായ Dr സ്നേഹ സൂസൻ മാത്യു, Dr ദിഷ V J, മിസ് നീതു ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments