Latest News
Loading...

എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു.



കെ.എസ്. ഇ .ബി. മരങ്ങാട്ടുപിള്ളി സെക്ഷനിലെ വർക്കർ ബിജുമോൻ പി.യുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കെ. എസ്. ഇ .ബി പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു ജാനെ കെ. എസ്. ഇ .ബി സസ്പെൻഡ് ചെയ്തു. ബിജുമോന്റെ ഭാര്യ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് സോൺ ചീഫ് എഞ്ചിനീയർ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഓർഡർ ഇറങ്ങിയിട്ടുള്ളത്. 


.ബാബുജാൻ ചീത്ത വിളിച്ചതിലും കയ്യേറ്റം ചെയ്തതിലും മനം നൊന്താണ് തന്റെ ആത്മഹത്യയെന്ന് ബിജുമോൻ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം അയച്ചിരുന്നു. 

ബാബുജാനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചുദിവസമായി വിവിധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമരം നടന്നുവരികയായിരുന്നു.  പാല ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചാർജ് ഇലക്ട്രിക്കൽ സർക്കിളിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  പി ബി അലിക്ക് കൈമാറി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments