Latest News
Loading...

ഈരാറ്റുപേട്ടയിൽ അപകടത്തിൽ യുവാവിന് പരിക്ക്




ഈരാറ്റുപേട്ട കടുവ മൂഴിയിൽ കാറിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. രാത്രി എട്ടരയോടെ റിംസ് ആശുപത്രിക്ക് മുമ്പിലെ വളവിലായിരുന്നു അപകടം. ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വന്ന ബൈക്ക് വലതുവശത്തെ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പാലാ ഭാഗത്ത് നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു. 


നിസ്സാര പരിക്കുകൾ ഏറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു. 



അതേസമയം കാർ ഓടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. പനച്ചികപാറ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments