ഭരണങ്ങാനം അൽഫോൻസാ സ്കൂളിന്റെ ഗോൾഡൺ ജൂബിലി
സന്നദ്ധ രക്തദാന ക്യാമ്പിലൂടെ ആരംഭം കുറിച്ചു. നൂറ്റിയിരുപത്തിയൊന്നാം (121) തവണ രക്തം ദാനം ചെയ്തുകൊണ്ട് ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു
ഭരണങ്ങാനം: ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂളിന്റെ ഗോൾഡൺ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോൾഡൺ ജൂബിലി രക്തദാന ക്യാമ്പ് സ്കൂൾ ഹാളിൽ നടത്തി.
. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജീസ്സാ മരിയ എഫ് സി സി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൂറ്റിയിരുപത്തിയൊന്നാം (121) തവണ രക്തം ദാനം ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ഷാജി തകിടിയേൽ, അരുൺ പോൾ , ഡോക്ടർ ഗോപിക സുരേഷ്, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, അലുമിനി പ്രസിഡന്റ് സാനു വടക്കേൽ , അദ്ധ്യാപകരായ ജുബിൻ ചെറുകരക്കുന്നേൽ, ബിനോയ് മാത്യു, അനൂപ് ജോൺ കിഴക്കേകൊഴുവനാൽ, ചാൾസ്,അഡോണ് , രതീഷ്. എന്നിവർ പ്രസംഗിച്ചു.
.അൻപത് വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങളുടെ പ്രതീകമായി സ്കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ ജീസ്സാ മരിയയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും മാതാപിതാക്കളും ജീവനക്കാരും ഉൾപ്പടെ 50 പേരാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. ലയൺസ് - എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് അവിടുത്തെ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു രക്തദാന ക്യാമ്പ് നടത്തപ്പെടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷിബു തെക്കേമറ്റം പറഞ്ഞു. എല്ലാവരും ഇത്തരത്തിലുള്ള മാതൃക തുടരേണ്ടതാണെന്നും ഷിബു പറഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments