Latest News
Loading...

ഭരണങ്ങാനത്ത് ഭക്തജനപ്രവാഹം



ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുക്കാന്‍ ഭരണങ്ങാനത്ത് ഭക്തജനപ്രവാഹം. ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുടെ മാധ്യസ്ഥം തേടി പതിനായിരങ്ങളാണ് തിരുനാള്‍ ദിവസം ഭരണങ്ങാനത്തെത്തിയത്. തിരുനാള്‍ കുര്‍ബ്ബാനയെ തുടര്‍ന്ന് പ്രദിക്ഷണവും നടന്നു. 


സഹനത്തിന്റെ മാതൃകയായി വിശുദ്ധ പുഷ്പമായി മാറിയ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആര്‍ഭാടങ്ങളൊഴിവാക്കി ആത്മീയ അന്തരീക്ഷത്തിലാണ് നടന്നത്. ഇടവക ദേവാലയത്തില്‍ നടന്ന തിരുനാള്‍ കുര്‍ബ്ബാനയക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. സഹനത്തില്‍ നിന്നും ഒളിച്ചോടുകയല്ല, സഹനത്തിലൂടെ ജീവിത വിശുദ്ധീകരണത്തിനാണ് തയാറാവേണ്ടതെന്ന് ബിഷപ് പറഞ്ഞു. 



കല്ലറ സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രത്തിലും ദിവസങ്ങള്‍ മുന്‍പ് മുതലേ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമടക്കം വിശ്വാസികളെത്തി. കുര്‍ബ്ബാനയെ തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷണത്തിലും വിശ്വാസസമൂഹം പങ്കുചേര്‍ന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments