Latest News
Loading...

എല്ലാ വിഷയങ്ങൾക്കും A + നേടിയവരെ ആദരിച്ചു.




കഴിഞ്ഞ SSLC, പ്ലസ് ടു പരീക്ഷകളിൽ, എല്ലാ വിഷയങ്ങൾക്കും A + നേടിയ, പൂഞ്ഞാർ ടൗൺ വാർഡിലുള്ള കുട്ടികൾക്ക്, പൂഞ്ഞാർ ടൗൺ വാർഡ് ഗ്രാമ സഭയിൽ വച്ചു മെമെന്റോ നൽകി ആദരിച്ചു. 



പ്ലസ് ടു വിഭാഗത്തിൽ മുരളി കൃഷ്‌ണൻ, ബ്ലെസി കുര്യൻ, എൽന മരിയ ജോജോ എന്നിവരെയും, SSLC വിഭാഗത്തിൽ ജെറിൻ റോജോസ്, ഷെറിൻ കുര്യാക്കോസ്, അങ്കതാ സഞ്ജയ് എന്നിവരയുമാണ് ആദരിച്ചത്.

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി റെജി ഷാജി അദ്ധ്യഷത വഹിച്ച ഗ്രാമ സഭയിൽ, വാർഡ് മെമ്പർ റോജി തോമസ്
മുതിരന്തിക്കൽ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ രാജമ്മ ഗോപിനാഥ്, നിഷ സാനു, ബീനാ മധു മോൻ, ആനിയമ്മ സണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു...

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments