Latest News
Loading...

സ്കൂൾ ദത്തെടുക്കൽ ഉദ്ഘാടനം ചെയ്തു



പാലാ സെന്റ് തോമസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം പുലിയന്നൂർ ആശ്രമം ഗവൺമെന്റ് എൽ.പി. സ്കൂളിനെ 2023 - 2028 കാലയളവിൽ അഞ്ചു വർഷത്തേക്ക് ദത്തെടുക്കുന്ന പ്രോഗ്രാമിന്റെ  ഉദ്ഘാടനം മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രൺജീത് ജി. മീനാഭവൻ 27-07-2023 ഉച്ച കഴിഞ്ഞ് 2 മണിക്ക് പുലിയന്നൂർ ആശ്രമം ഗവൺമെന്റ് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന മീറ്റിങ്ങിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റാണി എലിസബത്ത്, വാർഡ് മെമ്പർ ശ്രീമതി പുഷ്പ ചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് ശ്രീ. ജോണി പരുമല എന്നിവർ സംസാരിച്ചു. 

ഓർഗാനിക് ഫലവൃക്ഷ ഉദ്യാന നിർമ്മാണം, സ്കൂൾ കുട്ടികൾക്കായി വിവിധയിനം പരീശീലന പരിപാടികൾ, ബോധവൽക്കരണ ക്ലാസ്സുകൾ, ദിനാചരണങ്ങൾ, ലൈബ്രറി നിർമ്മാണം, പഠനോപകരണങ്ങളുടെ വിതരണം, കലാകായിക മൽസരങ്ങൾക്കുള്ള പരിശീലനം, യോഗാ , കമ്പ്യൂട്ടർ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ, ട്യൂഷൻ ക്ലാസ്സുകൾ, മെഡിക്കൽ ക്യാമ്പുകൾ, പഠന വിനോദ യാത്രകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഈ അഞ്ചുവർഷം കൊണ്ട് വിഭാവനം ചെയ്യുന്നത്.

 ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി കൈ കോർത്തു കൊണ്ട് സ്വന്തമായി വീട്ടില്ലാത്ത കുട്ടികൾക്ക് വീട് വച്ച് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം ലോക പരിസ്ഥിതി സംരക്ഷണ ദിനാ ചരണത്തിന്റെ ഭാഗമായി മീനച്ചിൽ നദീ സംരക്ഷണ സമിതി സെക്രട്ടറി ശ്രീ. എബി ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ക്ലാസും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിനായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു ക്ലായ്മറ്റ് ആക്ഷൻ ഗ്രൂപ്പും രൂപീകരിക്കുവാൻ തീരുമാനിച്ചു. 


മീനച്ചിൽ നദീ സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഒരു ശലഭോദ്യാനവും, മരുന്നു ചെടിത്തോട്ടവും നിർമ്മിക്കുന്നതിനും, കേരളാ പൊല്യൂഷൻ കൺട്രോൾ ബോർഡുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തിനായി വിവിധയിനം പ്രവർത്തനങ്ങളും, ലീഗൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നിയമാവബോധ ക്ലാസ്സുകളും , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായി ചേർന്ന് ലഹരി വിരുദ്ധ സെമിനാറും ദത്തെടുക്കൽ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം ഓഫീസേഴ്സായ ഡോ. ജെയേഷ് ആന്റണിയും , പ്രൊഫ. റോബേഴ്സ് തോമസും അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments