Latest News
Loading...

യോഗാ ദിനാചരണവും ആയുഷ് യോഗ ക്ലബ്ബ് രൂപീകരണവും



അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണവും ആയുഷ് യോഗ ക്ലബ്ബ് രൂപീകരണവും, പാലാ നഗരസഭയിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി, വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും  നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.
 നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാജു വി തുരുത്തൻ അധ്യക്ഷത വഹിച്ചു. 


.നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സിജി പ്രസാദ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സാവിയോ കാവുകാട്ട്,  ഗവൺമെന്റ് ഹോമിയോ ആശുപത്രി സിഎംഒ ഡോക്ടർ ഹേമ, ശ്രീ കെ കെ ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.  മുൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് ബെറ്റി ഷാജു യോഗാ പഠന അനുഭവം പങ്കുവെച്ചു. ഡോക്ടർ ടീന മാത്യു (ബി എൻ വൈ എസ് ) യോഗ സംബന്ധിച്ച് ക്ലാസ്സ് എടുത്തു. കൗൺസിലർമാരായ ശ്രീമതി സതി ശശികുമാർ, ശ്രീ ബൈജു കൊല്ലംപറമ്പിൽ, ശ്രീ ജോസ് ജെ ചീരാംകുഴി, ശ്രീമതി സന്ധ്യ ആർ,  അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം, ശ്രീമതി ലീന സണ്ണി പുരയിടം തുടങ്ങിയവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments