Latest News
Loading...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണാ സമരം ജൂലായ് 4ന്



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായ് ജൂലായ് 4ന് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണാ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉത്പാദന രംഗത്ത് തന്നെ തടയുന്നതിനു യാതൊരു നടപടിയും എടുക്കാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ  ചെറുകിട വ്യാപാരികളെ തിരഞ്ഞുപിടിച്ചു പീഡിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കുകപ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ അമിതമായ പിഴ ചുമത്തുന്ന നടപടികൾ അവസാനിപ്പിക്കുകഅമിതമായ വ്യാപാര ലൈസൻസ് ഫീസ്  വർദ്ധനവും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.

 



ഇന്ധന സെസ്സ് ഏർപ്പെടുത്തിയ തീരുമാനം ഉൾപ്പെടെയുള്ളവ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി മാസം ഏകോപന സമിതി സംസ്ഥാന തലത്തിൽ സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം തീരുമാനങ്ങൾ കൊണ്ട് നൈമേഷീക ലാഭത്തേക്കാൾ കാലക്രമത്തിൽ സംസ്ഥാനത്തിനു വരുമാന നഷ്ടം ആണ് ഉണ്ടാവുകയെന്നു ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇപ്പോൾ അത് ശരിവയ്ക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഇന്ധന വില്പനയിൽ സംസ്ഥാനത്ത് കുറവ് സംഭവിച്ചിരിക്കുന്നു. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ദീർഘദൂര യാത്രാ വാഹനങ്ങളുംസംസ്ഥാനാനന്തര ചരക്ക് വാഹനങ്ങളും ഇപ്പോൾ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ധനം വാങ്ങുന്നത് എന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു.

 

വ്യാപാര ലൈസൻസ് ഫീസ്കെട്ടിട നികുതി ഉൾപ്പെടെ എല്ലാത്തരം ഫീസുകളും ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ്. സ്ഥിതി ഇതേപടി തുടർന്നാൽ ചെറുകിട വ്യാപാരികൾ പൂർണമായും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് പോകേണ്ടിവരും. ചെറുകിട വ്യാപാരികളുടെ നിലനിൽപ് തന്നെ  അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ഉദ്യോഗസ്ഥ സ്‌ക്വാഡ്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ  നേതൃത്വത്തിൽ ഉള്ള വേട്ടയാടലുകളുംപിഴചുമത്തലുകളുംഫീസ് വർദ്ധനവുകളും അവസാനിപ്പിച്ചു വ്യാപാരി സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സര ആവശ്യപ്പെട്ടു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments