Latest News
Loading...

തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും റാലിയും



തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും റാലിയും നടന്നു . തിടനാട് പോലീസ് സബ് ഇൻസ്പെക്ടർ റോബിജെ ജോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ പോലീസ് ഓഫീസർ ബൈജു ജേക്കബ് സന്ദേശം നൽകി. അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന പ്രതിനിധി വിദ്യാശേഖർ ബോധവൽക്കരണ ക്ലാസ് നയിച്ചു. 

ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന മുദ്രാവാക്യങ്ങളും ആയി കുട്ടികൾ റാലിയിൽ പങ്കെടുത്തു. ബോധവൽക്കരണ ഡാൻസ് , ഫ്ലാഷ് മോബ് , സ്കിറ്റ്, പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ശാലിനി റാണി,  ഹെഡ്മിസ്ട്രസ് ഇൻ ചാർജ്  വിശ്വലക്ഷ്മി ടിവി എന്നിവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments