Latest News
Loading...

പെരിങ്ങളം ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ

 

പെരിങ്ങളം സെന്റ്.അഗസ്റ്റിൻസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ റാലി, ലഘുലേഖ വിതരണം, ബോധവൽക്കരണ സന്ദേശങ്ങൾ, ലഹരിക്കെതിരെയുള്ള മൂകാഭിനയം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ക്രമീകരിച്ചു.


.ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകളുമായി ലഹരി വിരുദ്ധദിന റാലിയിൽ കുട്ടികൾ അണിനിരന്നു. നഗര മധ്യത്തിലുള്ള കുട്ടികളുടെ  മൂകാഭിനയം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.  പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ   ജോസുകുട്ടി ജേക്കബ്, അധ്യാപക പ്രതിനിധികളായ ശ്രീമതി റെജി ഫ്രാൻസിസ്, ജോയൽ ബിജു, വിദ്യാർത്ഥി പ്രതിനിധികളായ  മാസ്റ്റർ അജയ് ജിൻസ്, കുമാരി ശിവാർച്ചന രാജേഷ് എന്നിവർ പ്രസംഗിച്ചു.
സമീപവാസികൾക്കും വ്യാപാരികൾക്കും വഴിയാത്രക്കാർക്കും കുട്ടികൾ ലഹരിയ്ക്കെതിരെയുള്ള ലഘുലേഖ വിതരണം ചെയ്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments