Latest News
Loading...

പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം


പാലാ രൂപത കോർപറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിലേക്ക് ഇത്തവണ മുതൽ പെൺകുട്ടികൾക്കും പ്രവേശനം. 24 വർഷം ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്കൂളിൽ ഈ അധ്യയന വർഷം മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുന്നത്. 

.രൂപതയുടെ കീഴിലുള്ള 17 ഹയർ സെക്കൻഡറി സ്കൂളുകളിൽ സെന്റ് തോമസിൽ മാത്രമായിരുന്നു ആൺ കുട്ടികൾക്ക് മാത്രം പ്രവേശനം.

1998 ൽ പ്ലസ് ടു ആരംഭിച്ച സ്കൂളിൽ 2 സയൻസ് ബാച്ചുകളും, 1 ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്. അത്യാധുനിക നിലവാരത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിൽ പെൺകുട്ടികളെക്കൂടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments