Latest News
Loading...

ചേന്നാട് നിർമ്മല എൽ. പി സ്കൂൾ ജൂൺ 26 ലോകലഹരി വിരുദ്ധദിനം



ചേന്നാട് നിർമ്മല എൽ. പി സ്കൂൾ ജൂൺ 26 ലോകലഹരി വിരുദ്ധദിനം ആചരിച്ചു. ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കപ്പെടുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ  ബോധവൽക്കരണം നടത്തി യുവജനങ്ങളും കുട്ടികളുമാണ് ലഹരിയുടെ ലോകത്തേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നത്. 


എല്ലാവർക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് മദ്യം,മയക്കുമരുന്ന് പുകവലി എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ക്ലാസ്സ്‌ നടത്തി. പോസ്റ്റർ നിർമ്മാണം റാലി എന്നിവ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത. വി. നായർ അധ്യാപകരായ രാജേഷ് R, രഞ്ജുഷ CR, അശ്വതി. എസ് . ഉണ്ണി, മോളി വക്കച്ചൻ എന്നിവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments