Latest News
Loading...

ക്യാന്‍സര്‍, ഡയാലിസിസ് വിഭാഗങ്ങളിലേക്ക് ലിഫ്ട് സൗകര്യം



പാലാ ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍, ഡയാലിസിസ് വിഭാഗങ്ങളിലേക്ക് ലിഫ്ട് സൗകര്യം ഏര്‍പ്പെടുത്തി. നാലു ബഹുനില മന്ദിരങ്ങളിലായുള്ള ആശുപത്രി കെട്ടിട സമുച്ചയത്തില്‍ ഇതോടെ ആകെ എട്ട് പാസഞ്ചര്‍ ലിഫ്ടുകളായി. റാമ്പ് സൗകര്യമുണ്ടായിരുന്നുവെങ്കിലും ശയ്യാവലംബിയായ രോഗികള്‍ക്ക് ഒ.പി.വിഭാഗങ്ങളിലേക്ക് നടന്നു കയറുക വിഷമമായിരുന്നു. നിരവധി തവണ കയറിയിറങ്ങേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവശനിലയിലുള്ള രോഗികളെ വീല്‍ ചെയറുകളിലും സ്ട്രച്ചറുകളിലുമായി തള്ളികയററുന്നതും ഇതോടെ ഒഴിവായി.




നാലു ബഹുനില മന്ദിരങ്ങളിലായുള്ള ആശുപത്രി കെട്ടിട സമുച്ചയത്തില്‍ ഇതോടെ ആകെ എട്ട് പാസഞ്ചര്‍ ലിഫ്ടുകളായി. ഇതോടെ എല്ലാ മന്ദിരങ്ങളിലേക്കും ആയാസരഹിതമായി രോഗികള്‍ക്ക് കയറിച്ചെല്ലുവാന്‍ കഴിയും. വിവിധ മന്ദിരങ്ങളെ ബന്ധിപ്പിച്ച് പാലങ്ങളും റാമ്പ് സൗകര്യവും നിലവിലുണ്ട്. പൊതുമരാമത്ത് വൈദ്യുത വിഭാഗമാണ് ലിഫ്ടുകള്‍ സ്ഥാപിച്ച് ആശുപത്രിക്ക് കൈമാറിയത്. നാല്‍പത് ലക്ഷത്തി മുപ്പതിനായിരം രൂപ ചിലവഴിച്ചാണ് ലിഫ്ട് സ്ഥാപിച്ചിരിക്കുന്നത്.

ഡയാലിസിസും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ക്യാന്‍സര്‍ ചികിത്സകളും സൗജന്യമായി ലഭ്യമാക്കപ്പെടുന്നതിനാല്‍ നിരവധി പേരാണ് ഈ ബഹുനില മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി.വിഭാഗത്തിലും കിടത്തി ചികിത്സാ വിഭാഗത്തിലുമായി ഇവിടെ എത്തുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments