Latest News
Loading...

ദേശീയ സെമിനാർ ആരംഭിച്ചു



രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ  ചാറ്റ്  ജി പി റ്റി, ആർട്ടിഫിഷ്യൽ  ഇന്റലിജൻസ്  വിഷയങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന  ദേശീയ  സെമിനാർ ആരംഭിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  സയൻസ് ആൻഡ് റിലീജിയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ  നടത്തപ്പെടുന്ന  സെമിനാർ ഡെൽഹി ഐ.  ഐ. എസ്. ആർ. എക്സിക്യൂട്ടീവ്  ഡയറക്ടർ റെവ. ഡോ. ജോബ് കോഴാംതടം എസ് ജെ ഉദ്‌ഘാടനം ചെയ്തു. 

.കോളജ്  മാനേജർ റെവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. സിജു കെ എസ് സെന്റഗീറ്റ്സ് കോളജ്  കോട്ടയം, ഡോ. ദീപാ വി  എസ്. ജെ. സി. ഇ. റ്റി.  ചൂണ്ടച്ചേരി  എന്നിവർ ആദ്യ ദിവസത്തെ ക്‌ളാസ്സുകൾക്ക്  നേതൃത്വം  നൽകി.  പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , കൺവീനർ ഫാ. ജോസഫ്  ആലഞ്ചേരി, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ  രാജീവ്  ജോസഫ്  അഡ്മിനിസ്‌ട്രേറ്റീവ്  എക്സിക്യൂട്ടീവ്  പ്രകാശ് ജോസഫ് ,ഐ ക്യൂ എ സി  കോർഡിനേറ്റർ  കിഷോർ  തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments