Latest News
Loading...

സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കടലാസിന്റെ വില പോലും ഇല്ലാതാക്കിയത് ഇടതുഭരണം: തിരുവഞ്ചൂര്‍




പാലാ: ഏഴു വര്‍ഷത്തെ ഇടതുഭരണം മൂലം ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആയിരുന്ന കേരളത്തിലെ സര്‍വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റിനിന്ന് കടലാസിന്റെ വില പോലും ഇല്ലാതായി മാറിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.  അന്തസായി ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ കേരളത്തിലെ യുവജനങ്ങള്‍ കൂട്ട പാലായനം ചെയ്യുന്നത് വഴി കേരളം ഒരു മൈഗ്രേഷന്‍ ഹബ്ബ് ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.  കേരള പോലീസില്‍ ഇപ്പോള്‍ സിപിഎമ്മിന്റെ കില്ലര്‍ സ്‌ക്വാഡുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്  എന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.  



.കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റായി എന്‍. സുരേഷ് ചുമതല ഏറ്റെടുത്ത യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. യോഗത്തില്‍ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

നിയുക്ത പ്രസിഡന്റ് എന്‍. സുരേഷിന് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി ചാര്‍ജ് കൈമാറി. അഡ്വ.ഫില്‍സണ്‍ മാത്യൂസ്,  തോമസ് കല്ലാടന്‍, സി.ടി. രാജന്‍, രാജന്‍ കൊല്ലംപറമ്പില്‍, ഷോജി ഗോപി, പ്രേംജിത്ത് ഏര്‍ത്തയില്‍, തോമസ് ആര്‍.വി ജോസ്, പയസ് മാണി, ജോര്‍ജുകുട്ടി ചൂരയ്ക്കല്‍, രാജു കോനാട്ട്, ജയിംസ് ജീരകത്തില്‍, രാജു കൊക്കോപ്പുഴ, റോബി ഊടുപുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments