Latest News
Loading...

ലഹരിവിരുദ്ധ ദിനത്തിൽ വ്യത്യസ്തമായ പ്രവർത്തനം.



ലഹരിവിരുദ്ധ ദിനത്തിൽ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ നടത്തിയത് വ്യത്യസ്തമായ പ്രവർത്തനം. പ്രമുഖ ലഹരി വിമുക്തി കേന്ദ്രമായ പാലാ അഡാർട്ടിന്റെ പ്രൊജക്ട് ഡയറക്ടർ എൻ.എം. സെബാസ്റ്റ്യൻ രചിച്ച ലഹരിയോടുള്ള ആസക്തി എന്ന പുസ്തകത്തിന്റെ ഒരു ഡസനോളം കോപ്പികൾ പാതാമ്പുഴ ടൗണിൽ  കടത്തിണ്ണകളിലും വഴിയോര വായന മൂലയിലുമായി വിവിധ സ്ഥലങ്ങളിൽ വച്ചതിനു ശേഷമാണ് വിദ്യാർത്ഥികൾ വീടുകളിലേയ്ക്ക് മടങ്ങിയത്. 


ആളുകൾക്ക് പുസ്തകങ്ങൾ നൽകുന്നതിനു പകരം മദ്യപാനശീലമുള്ളവരിലേയ്ക്ക് സ്വാഭാവികമായി എത്തിച്ചേരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അവ വയ്ക്കുക എന്നത് വിദ്യാർത്ഥികളുടെ ദീർഘകാല പ്രവർത്തനലക്ഷ്യമായി. രാവിലെ സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്‌ഞയും ബോധവൽക്കരണ ക്ലാസ്സും നടന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments